Posts

Showing posts from July, 2022

പരീക്ഷയും പരീക്ഷണങ്ങളും...🤷‍♀️🙆‍♀️🤦‍♀️

Image
പരീക്ഷയും പരീക്ഷണങ്ങളും... 🤷‍♀️🙆‍♀️🤦‍♀️ 25/07/2022  -  ഒൻപതാം ദിവസം ഒട്ടും വിശ്രമമില്ലാത്ത ഒരു ദിവസമായിരുന്നു ഇന്ന്. രാവിലെ നേരെ കോളേജിലേക്ക്... റെക്കോർഡും ചാർട്ടുകളും സൈൻ വാങ്ങിയശേഷം വെപ്രാളപ്പെട്ട് സ്കൂളിൽ എത്തിച്ചേർന്നു. പോലീസും മാധ്യമങ്ങളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ പതിയെ പതിയെ മുറിയിലേക്ക്..🙆‍♀️ രണ്ടാമത്തെ പിരീഡ് ഒൻപത് എ യിൽ പരീക്ഷ ഡ്യൂട്ടി ആയിരുന്നു. ചോദ്യങ്ങൾ ബോർഡിൽ എഴുതി നൽകി. വേറിട്ട ഒരു അനുഭവം തന്നെ. യൂണിറ്റ് പരീക്ഷയുടെ കോലാഹലങ്ങൾ..  തുടർന്ന് മൂന്നാമത്തെ പിരീഡ് ഒൻപത് ബി ക്ക് ക്ലാസ്സ് ലഭിച്ചു. അമ്മ എന്ന പാഠഭാഗം പൂർത്തിയാക്കി. നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠം പരിചയപ്പെടുത്തുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം ആദ്യത്തെ പിരീഡ് സബ്സ്റ്റിട്യൂഷനായ് കിട്ടിയത് 9J ആയിരുന്നു. പരീക്ഷക്ക് തൊട്ടു മുൻപുള്ള തയ്യാറെടുപ്പുകൾ കുട്ടികൾ നടത്തി. തുടർന്ന് ചോദ്യം ലഭിച്ചപ്പോൾ അവർക്കും അത് ബോർഡിൽ എഴുതിയിട്ട് കൊടുത്തു. അവസാനത്തെ പിരീഡ് 8L നായിരുന്നു ക്ലാസ്സ്. അന്യജീവനുതകി സ്വജീവിതം എന്ന ഏകകം തുടങ്ങിവെച്ചു. അടുത്ത ദിവസത്തേക്ക് നടത്താനുള്ള പരിപാടികളുടെ ഒരുക്കങ്ങൾ അവിടെ നടക്കുന്നുണ്ട്. ക്ലാസ്സ്

UNEXPECTED OBSERVATION...👩‍🏫

Image
UNEXPECTED OBSERVATION...👩‍🏫 22/07/2022  -  എട്ടാം ദിവസം   പതിവുപോലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. നിലവിലുള്ള പീരീഡുകളും സബ്സ്റ്റിട്യൂഷന് പോകേണ്ട പീരീഡുകളും ക്രമീകരിച്ചു. നാലാമത്തെ പിരീഡ് 9Aക്ക് ആയിരുന്നു. B ഡിവിഷൻ കിട്ടിയിരുന്ന എനിക്ക് പാഠം തീരാത്തതിനാൽ A ഡിവിഷനിലേക്ക് ഇന്ന് മാറ്റം തന്നതായിരുന്നു. ഇനി എല്ലാ വെള്ളിയാഴ്ചകളിലും 9A തന്നെ😎  അപ്രതീക്ഷിതമായാണ് ബഹുമാനപ്പെട്ട നഥാനിയേൽ സർ ഒബ്സർവേഷന് എത്തിച്ചേർന്നത്. കടലു പോലുള്ള ആ സ്കൂളിൽ എന്റെ ക്ലാസ് കണ്ടുപിടിക്കാൻ സർ ഒരുപാട് പ്രയാസപ്പെട്ടു... കൂടെയുള്ളവർ ഒത്തിരി തവണ എന്നെ വിളിക്കാൻ ശ്രമിച്ചെങ്കിലും സമയം നല്ലത് ആയതുകൊണ്ട് ഫോണിന്റെ വൈബ്രേഷൻ പോലും അറിഞ്ഞില്ല🙊 അങ്ങനെ ആ ക്ലാസ് കഴിഞ്ഞു. ഉച്ചയ്ക്ക് ശേഷം ആദ്യത്തെ പിരീഡ് 9F ൽ സബ്സ്റ്റിട്യൂഷന് പോകേണ്ടിവന്നു. കണക്ക് ചെയ്യിപ്പിക്കാൻ ഏൽപ്പിച്ചെങ്കിലും പലരും വലിയ ചർച്ചകളിൽ ആയിരുന്നു. അവരോടൊപ്പം കൂടി ബഹളം കുറച്ച് കുട്ടികളുമായി സംവദിക്കാൻ അന്നേരം സാധിച്ചു. കണക്കും ചെയ്യിപ്പിച്ചു കേട്ടോ🤭 സ്കൂളിൽ നടക്കുന്ന സംഭവവികാസങ്ങളിൽ എല്ലാവരും ഒരുപോലെ ആകുലപ്പെടുന്നുണ്ട്. എല്ലാത്തിനും നല്ലൊരു പരിസമാപ്തി ഉണ്ട

പരിണാമം പിള്ളേർക്ക്, പഴിയെല്ലാം ഞങ്ങൾക്ക്...🤦‍♀️🙆‍♀️🤷‍♀️

Image
പരിണാമം പിള്ളേർക്ക്, പഴിയെല്ലാം ഞങ്ങൾക്ക്...🤦‍♀️🙆‍♀️🤷‍♀️ 21/07/2022  -  വ്യാഴം  എപ്പോഴത്തേയും പോലെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്നും കിട്ടി പുതിയ കുറേ പാഠങ്ങൾ, അനുഭവങ്ങൾ...രണ്ടാമത്തെ പീരീഡ് 8L നായിരുന്നു ക്ലാസ്സ്‌. കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം എന്ന ലേഖനം പഠിപ്പിച്ചു പൂർത്തിയാക്കി. 9A യിലും 9B യിലും അമ്മ എന്ന കഥ തന്നെയാണ് പഠിപ്പിച്ചത്. ഒരു ക്ലാസ്സ്‌ കൂടി കിട്ടിയാൽ ആ പാഠം തീരും. വളരെ ഉന്മേഷത്തോടെ പഠിപ്പിക്കാൻ സാധിച്ചു.  ഇന്നും ചില പുതിയ അനുഭവങ്ങൾ ഉണ്ടായി. തർക്കങ്ങളും വഴക്കുകളും കൈക്കരുത്തിൽ അവസാനിക്കുന്ന കാഴ്ച കുട്ടികളിൽ നിന്നും ഉണ്ടാകുമ്പോൾ നിയന്ത്രണങ്ങൾ അദ്ധ്യാപകരുടേതാകുന്നു. UP, HS വ്യത്യാസം ഇല്ലാതെ ഇനി എല്ലാരേം ശരിയാക്കും 👩‍🏫 ഇനിയും കേൾക്കാനുള്ള കാര്യങ്ങൾക്കും കിട്ടാനുള്ള പണികൾക്കും മുന്നിൽ ശിരസ്സു നമിക്കുന്നു...🙈🙉🙊

ഒരാഴ്ച കഴിഞ്ഞിരിക്കുണു...🤭😎

Image
ഒരാഴ്ച കഴിഞ്ഞിരിക്കുണു...🤭😎 20/07/2022  -  ബുധൻ  ഇന്റേൺഷിപ്പ് ആരംഭിച്ചിട്ട് ഒരാഴ്ച ആയി. കഴിഞ്ഞ ബുധൻ ആണ് നമ്മൾ എത്തിച്ചേർന്നത്. ഇന്നും പതിവുപോലെ നേരത്തെ സ്കൂളിൽ എത്തി. മൂന്നാമത്തെ പീരീഡ് 9B ൽ പഠിപ്പിച്ചു. വളരെ ഉന്മേഷത്തോടെ ചിലവിട്ട നിമിഷങ്ങൾ..ഉച്ചക്ക് ശേഷം മുഴുവൻ ക്ലാസ്സ്‌ തന്നെയായിരുന്നു. 5, 6 പീരീഡ്കൾ  8L ൽ. കുറച്ചു പാട്ടും കൂടുതൽ പഠനവുമായി അവരോടൊപ്പം ആയിരുന്ന നിമിഷങ്ങൾ സന്തോഷം നൽകിയെങ്കിലും ശബ്ദത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി🤭 അവസാനത്തെ പീരീഡ് 9A യിൽ പഠിപ്പിച്ചു. വീട്ടിൽ പോകാറായത് കൊണ്ടായിരിക്കാം എല്ലാവരും ഒരു മന്ദതയിൽ ആയിരുന്നു. കുറച്ചു പേർ നന്നായി ശ്രദ്ധിച്ചിരിക്കുകയും ചെയ്തു.  ജോലി കൂടുതൽ ആയാലും ആത്മവിശ്വാസവും അതുപോലെ ഉയരുന്നുണ്ട്...😄 അടുത്ത ദിവസത്തെ തയ്യാറെടുപ്പുകൾ ഇപ്പോഴേ ആരംഭിച്ചു കൊണ്ട് ഏകദേശം 4 മണിയോടെ സ്കൂളിൽ നിന്നിറങ്ങി....

സജീവബോധനം, 👩‍🏫സധൈര്യചിന്തനം🤗

Image
സജീവബോധനം, 👩‍🏫സധൈര്യചിന്തനം🤗 19/07/2022  -  ചൊവ്വ  ഇന്റേൺഷിപ്പിന്റെ അഞ്ചാം ദിവസം... കൃത്യസമയത്തു തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ആദ്യ മണിക്കൂറുകളിൽ വേണ്ട മുന്നൊരുക്കങ്ങൾ നടത്തി. മൂന്നാമത്തെ പീരീഡ് 9A ൽ അമ്മ എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. നാലും അഞ്ചും പീരീഡ്കൾ 9B യിൽ. അതേ പാഠത്തിലൂടെ കടന്നുപോയി. അമ്മ എന്ന് കേട്ടപ്പോൾ ആവശ്യത്തിൽ അധികം വാചാലയായിപ്പോയി. എന്നാൽ മറ്റൊരു വീക്ഷണം ശ്രദ്ധിക്കാതെ പോയി - അമ്മ ഇല്ലാത്ത കുരുന്നുകൾ മുന്നിൽ ഉണ്ടാകുമെന്ന്. അതുണ്ടായി.. നഷ്ടപ്പെട്ട അമ്മയെ ഓർത്ത്‌ ഒരു കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത വേദന ഉണ്ടായി.😔അവളെ ആശ്വസിപ്പിച്ച ശേഷം തുടർന്ന് പഠിപ്പിച്ചു. ആശയങ്ങൾ കൈകാര്യം ചെയ്യേണ്ടതിൽ പുലർത്തേണ്ട സമീപനത്തെ സംബന്ധിച്ച് ഒരു പുതിയ പാഠം പഠിച്ചു. അവസാനത്തെ പീരീഡ് 8L നായിരുന്നു ക്ലാസ്സ്‌.പൂക്കളും ആണ്ടറുതികളും എന്ന പാഠം പൂർത്തിയാക്കി. പ്രിയ വിഷയമായ വ്യാകരണം പഠിപ്പിക്കാൻ സാധിച്ചു എന്നുള്ളത് ഏറ്റവും വലിയ സന്തോഷം...🤗 പുതിയ ഉത്തരവാദിത്തങ്ങൾ...അനുഭവങ്ങൾ...ചിന്താഗതികൾ... 4 മണിയോടെ സ്കൂളിൽ നിന്നിറങ്ങി..അടുത്ത ദിവസത്തെ കാര്യങ്ങൾക്കായുള്ള ഒരുക്കങ്ങളായി മുന്ന

പുതിയ വാരം...🤔❓️❔️😏

Image
പുതിയ വാരം...🤔❓️❔️😏 18/07/2022  -  തിങ്കൾ  ഇന്നത്തെ പോലെ ക്ഷീണിച്ചു തളർന്ന ഒരു ദിവസം വേറെ ഉണ്ടായിട്ടില്ല. ലെസ്സൺ പ്ലാൻ ഒപ്പിട്ട് വാങ്ങേണ്ടതിനാൽ രാവിലെ കോളേജിലേക്ക് പുറപ്പെട്ടു. വളരെ നേരത്തെ തിരിച്ചെങ്കിലും ബസ് കിട്ടാത്തത് കാരണം വൈകിയാണ് കോളേജിൽ എത്തിയത്. സാർ അപ്പോഴും കാത്തിരിപ്പുണ്ടായിരുന്നു. അവിടെ നിന്നും സ്കൂളിലേക്കുള്ള യാത്ര വളരെയധികം വെപ്രാളം നിറഞ്ഞതായിരുന്നു. ബസ്സും ഓട്ടോയും മാറിക്കയറി കൃത്യസമയത്ത് തന്നെ സ്കൂളിലെത്തി. രണ്ടാമത്തെ പിരീഡ് ആണ് ക്ലാസ് ഉണ്ടായിരുന്നത്. 9A ക്ക്. അത്യാവശ്യം തയ്യാറെടുപ്പുകളോടെ ചാർട്ടും റെക്കോർഡും കൊണ്ട് നല്ല സുഖകരമായ അന്തരീക്ഷത്തിൽ സിന്ധു ടീച്ചറിന്റെ സാന്നിധ്യത്തോടെ ക്ലാസ് ആരംഭിച്ചു. DEO വന്നിട്ടുണ്ടെന്ന് ആദ്യമേ അറിഞ്ഞിരുന്നു. എനിക്കല്പം ഭാഗ്യം കൂടുതലായതുകൊണ്ട് അദ്ദേഹം എന്റെ ക്ലാസിലും എത്തിച്ചേർന്നു. പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെ എന്റെ റെക്കോർഡിനെ ചൊല്ലി തട്ടിക്കയറി. തെറ്റ് കണ്ടു പിടിക്കാൻ സാധിക്കാത്തത് കൊണ്ട് സ്റ്റെപ്പ് ശരിയല്ല എന്നു പറഞ്ഞ് റെക്കോർഡിൽ ചുവന്ന മഷി പതിപ്പിക്കാൻ വ്യഗ്രത കാണിച്ച 30  വർഷത്തെ സർവീസ് ഉണ്ടെന്ന് സ്വയം അഭിമാനിച്ച് നിൽക്കുന്ന

വാരാന്ത്യവും ഒരുകൂട്ടം പണികളും😐

Image
വാരാന്ത്യവും ഒരുകൂട്ടം പണികളും😐 15/07/2022  -  വെള്ളി പതിവുപോലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ആദ്യത്തെ പിരീഡ് ഫ്രീ ആയിരുന്നെങ്കിലും ആ സമയത്ത് തികച്ചും രസകരമായ വിജ്ഞാനപ്രദമായ ഒരു ജോലി ലഭിക്കുകയുണ്ടായി. ചരിത്ര ക്വിസ് നടത്തുക. വിവിധ ക്ലാസുകളിലേക്ക് ഞങ്ങളുടെ കൂട്ടത്തിലെ ഓരോ ട്രെയിനികളെയും അയച്ചു. എനിക്ക് കിട്ടിയത് 9F ആയിരുന്നു. ഞാനും രേഖ ചേച്ചിയും ക്ലാസിലേക്ക് ക്വിസ് നടത്തുന്നതിനായി എത്തിച്ചേർന്നു. ഗംഗ ചേച്ചിയും ആതിരയും അവരുടെ ക്ലാസിലെ പരിപാടി അവസാനിച്ചതിനാൽ നമ്മോടൊപ്പം ചേർന്നു. 9:40 ആയപ്പോഴേക്കും മത്സരം ആരംഭിച്ചു. വളരെ രസകരമായി ഊർജ്ജസ്വലമായി പരിപാടി നടത്തുകയും 5/10 മാർക്ക് ലഭിച്ച ഇഷിത ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഓഫീസിൽ റിപ്പോർട്ട് ചെയ്ത ശേഷം മറ്റ് വർക്കുകൾ ചെയ്യാാനാരംഭിച്ചു. നാലാമത്തെ പിരീഡ് 9B ക്ക് ക്ലാസ് ഉണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്. ആറാമത്തെ പിരീഡ് അവർക്ക് ഫ്രീ ആയതിനാൽ അന്നേരം പോയി പാഠഭാാഗം പൂർത്തിയാക്കി. വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ അതിമനോഹരമായ ഒരു വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ സാധിച്ചു. അവരുടെ സന്തോഷം പറഞ്ഞ്

രണ്ടാം നാൾ രസകരമായ്...😎

Image
രണ്ടാം നാൾ രസകരമായ്...😎 14/07/2022  -  വ്യാഴം  ഇന്നേ ദിവസം കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ആദ്യത്തെ പീരീഡ് ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല. രണ്ടാമത്തെ പീരീഡ് 8Lന് പഠിപ്പിച്ചു. പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗം ആയിരുന്നു ഇന്ന്. തുടർന്ന്, 5, 6 പീരീഡുകൾ ക്ലാസ്സ്‌ ഉണ്ടായിരുന്നു. ആദ്യത്തേത് 9A ക്കും അടുത്തത് 9Bക്കും. വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠം ആയിരുന്നു ഇരുക്ലാസ്സുകളിലും പഠിപ്പിച്ചത്.  രാവിലെ ആരംഭിച്ചപ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ തോന്നിയെങ്കിലും കുട്ടികളുടെ പുഞ്ചിരിക്കുന്ന മുഖം എല്ലാ പ്രശ്നങ്ങൾക്കും പ്രതിവിധിയായി മാറി. ഏറ്റവും രസകരമായ രീതിയിൽ ഇന്നത്തെ അധ്യാപനം അവസാനിപ്പിച്ച് നാലുമണിക്ക് ഞങ്ങൾ സ്കൂളിൽ നിന്ന് തിരിച്ചു. 😊💜

കോട്ടൺഹില്ലിന്റെ വിശാല ഭൂമികയിൽ ഞാനും...🤗

Image
കോട്ടൺഹില്ലിന്റെ വിശാല ഭൂമികയിൽ ഞാനും...🤗 13/07/2022  -  ബുധൻ  ഒന്നാം ദിവസം  അധ്യാപന പരിശീലനത്തിന്റെ ഭാഗമായി രണ്ടാം ഘട്ടം എത്തിയപ്പോൾ കോട്ടൺഹില്ലിന്റെ അതിവിശാലമായ ഭൂമികയിൽ ഞാനും ഒരു അംഗമായി. ആദ്യദിവസം അതിമനോഹരമായിരുന്നു. കൂടുതൽ ക്ലാസ്സുകൾ ലഭിക്കുന്നുണ്ട്. 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഞങ്ങൾ 8 പേരും ഓഫീസിൽ ഹാജരായി സൈൻ ചെയ്തശേഷം ഞങ്ങൾക്കായി അനുവദിച്ച് നൽകിയ മുറിയിൽ പ്രവേശിച്ചു. അവരവരുടെ ഊഴം എത്തുമ്പോൾ ക്ലാസ്സുകളിൽ പോവുകയും കൃത്യമായി ക്ലാസ് എടുക്കുകയും ചെയ്തു. ഇന്നേ ദിവസം എനിക്ക് ലഭിച്ചത് 3 ക്ലാസുകൾ ആയിരുന്നു. മൂന്നാമത്തെ പിരീഡ് 9ബി യിൽ വെള്ളച്ചാട്ടത്തിന്റെ  ഇടിമുഴക്കം എന്ന പാഠം ആരംഭിച്ചു. അഞ്ചാമത്തെ പിരീഡ് 8L നായിരുന്നു. അവിടെ "വായ്ക്കുന്നു ഭൂമിക്ക് വർണ്ണങ്ങൾ" എന്ന് യൂണിറ്റ് ആരംഭിച്ചു. അവസാനത്തെ പീരീഡും പഠിപ്പിക്കാൻ സാധിച്ചു.9A ൽ ആയിരുന്നു അത്. മലയാളം മീഡിയം കുട്ടികൾ. വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം തന്നെയായിരുന്നു അവർക്കും എടുത്തത്. എല്ലാ കുട്ടികളും മിടുക്കർ തന്നെ. മറുപടി പറയുന്നതിലും ചോദ്യം ചോദിക്കുന്നതിലും സർവോപരി ടീച്ചർ എന്ന് സ്നേഹത്തോടെ വിളിക്കുന്നതി

സ്കൂളിലേക്ക് ചേക്കേറാൻ ഒരുക്കം

Image
സ്കൂളിലേക്ക് ചേക്കേറാൻ ഒരുക്കം...😊😎 12/07/2022  -  ചൊവ്വ    അധ്യാപന പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിനുള്ള ഒരുക്കമായി ലെസ്സൺ പ്ലാനും ചാർട്ടുകളും ഒക്കെ സൈൻ വാങ്ങി സന്തോഷത്തോടെ എല്ലാവരും മടങ്ങി ഇരിക്കുകയാണ്.  എല്ലാവർക്കും നല്ല അധ്യാപകരാകാൻ സാധിക്കട്ടെ എന്ന പ്രാർത്ഥന മാത്രം. 🙂👍🙏

ഒരു ചുവടുമാറ്റം...🙂

Image
ഒരു ചുവടുമാറ്റം...🙂 06/07/2021  -  ബുധൻ  സ്കൂൾ ഇന്റേൺഷിപ് പരിപാടിയുടെ ഭാഗമായി രണ്ടാം ഘട്ടം ആരംഭിക്കാൻ ഒരുങ്ങവേ എല്ലാ അധ്യാപകവിദ്യാർത്ഥികളും അവരവർക്ക് ലഭിച്ച വിദ്യാലയങ്ങളിലേക്ക് ഇന്ന് പോവുകയുണ്ടായി. പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ ഏതെന്ന് മനസ്സിലാക്കാനും ടൈംടേബിൾ ലഭ്യമാക്കുന്നതിനും വേണ്ടിയായിരുന്നു ഇന്നത്തെ യാത്ര... നിർഭാഗ്യമെന്ന് പറയട്ടെ, നമ്മൾ കോട്ടൺഹില്ലുകാർക്ക് ഇതൊന്നും നടന്നില്ല... വീണ്ടും ഒരു ദിവസം ഈ ഉദ്യമത്തിനായി പോകണം. മറ്റന്നാൾ😑  എപ്പോഴും പുറമേനിന്ന് മാത്രം കണ്ടിരുന്ന കോട്ടൺഹിൽ സ്കൂളിന്റെ ഉള്ളിലേക്ക് ഒന്ന് പ്രവേശിക്കാൻ പറ്റി. ന്തായാലും ജൂലൈ എട്ടിന് പോയി നോക്കാം...🙂

പരുത്തിക്കുന്നിലേക്ക് ഒരു പ്രയാണം...😊

Image
പരുത്തിക്കുന്നിലേക്ക് ഒരു പ്രയാണം...😊 05/07/2022 - ചൊവ്വ  സ്കൂൾ ഇന്റേൺഷിപ്പിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു...പേരൂർക്കട സ്കൂളിലെ അനുഭവങ്ങളിൽ നിന്ന് ഒരു കൂടുമാറ്റം..കോട്ടൺഹിൽ ഗവണ്മെന്റ് സ്കൂളിൽ ഒരു മാസക്കാലം ചെലവിടാൻ ഒരുങ്ങുകയായി. നമ്മൾ 7 പേരടങ്ങുന്ന സംഘം ജൂലൈ 6ന്  സ്കൂളിൽ പോയി പഠിപ്പിക്കാനുള്ള ഭാഗങ്ങളും ടൈംടേബിളും വാങ്ങി വന്നശേഷം 13 മുതൽ വീണ്ടും അദ്ധ്യാപികയുടെ കുപ്പായം അണിയാം 😊 ഇന്നത്തെ ചിന്ത :-

എഴുത്തുപരീക്ഷകൾ അരങ്ങൊഴിഞ്ഞു...📝😎

Image
എഴുത്തുപരീക്ഷകൾ അരങ്ങൊഴിഞ്ഞു...📝😎 മൂന്നാം സെമസ്റ്റർ കഴിഞ്ഞതോടെ എഴുത്തുപരീക്ഷകൾ അരങ്ങൊഴിഞ്ഞു. ജൂൺ 24 മുതൽ 29 വരെ ആയിരുന്നു പരീക്ഷ. അത്യാവശ്യം എളുപ്പം ആയിരുന്നു എല്ലാം.  ഇനി നേരിടേണ്ടി വരുന്നത് എന്തൊക്കെയാണെന്നോ? ഇന്റേൺഷിപ്പും ലെസൺ ടെംപ്ലേറ്റ്സും, പ്രൊജക്റ്റ്‌, കമ്മീഷൻ, ഓൺലൈൻ പരീക്ഷ 🤯 എല്ലാം ഒരുമിച്ചങ്ങട് ചെയ്യുക...എന്താ ഒരു രസം...ശേഷം സ്ക്രീനിൽ...🎥🎬😉