"അദ്വിതീയ" കൊടിയേറി ഗയ്‌സ്....😎😉

"അദ്വിതീയ" കൊടിയേറി ഗയ്‌സ്....😎😉 22/03/2022 - ചൊവ്വ അറുപത്തി ആറാമത് കോളേജ് യൂണിയൻ അദ്വിതീയ ഔപചാരികമായി ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. വർണ്ണശബളമായ ഒരുക്കങ്ങളോടെ അതിമനോഹരമായി സംഘടിപ്പിക്കപ്പെട്ട പരിപാടി. ഫ്ലാഷ് മോബും പാട്ടും ഡാൻസും അഭിനയവുമൊക്കെ കോർത്തിണക്കി ജൂനിയേഴ്സ് പൊളിച്ചടുക്കി...😍🤩 നിസർഗയുടെ പരിപാടികൾ ഇനിയും ബാക്കി നിൽക്കേ പുതിയ യൂണിയൻ രംഗത്ത് വന്നിരിക്കുന്നു. ഇപ്പോൾ മുതൽ അവർക്ക് നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കട്ടെ....😊 ഇന്നത്തെ പരിപാടിയുടെ ആകർഷണ കേന്ദ്രം രണ്ട് വിശിഷ്ട വ്യക്തികൾ ആയിരുന്നു. മാതൃഭൂമി ന്യൂസിന്റെ ഡെപ്യൂട്ടി എഡിറ്റർ ശ്രീ. അഭിലാഷ് മോഹൻ സാറായിരുന്നു ഒരാൾ. മാധ്യമ ധർമത്തെ കുറിച്ചും അതിന് അനുബന്ധമായി ഉടലെടുത്ത സംശയങ്ങളെ സംബന്ധിച്ചും കൃത്യമായി മറുപടി നൽകുകയും നിഷ്പക്ഷതയോടെ സുതാര്യമായ സംഭാഷണം കാഴ്ചവയ്ക്കുകയും ചെയ്തു അദ്ദേഹം. അടുത്ത വ്യക്തി ഒട്ടു മിക്ക കുട്ടികളും പ്രതീക്ഷയോടെ കാത്തിരുന്ന മനുഷ്യനായിരുന്നു. ഇക്കൊല്ലത്തെ ശ്രദ്ധേയമായ സിനിമകളിലൊന്നായ ഹൃദയത്തിൽ നായകനെ വെല്ലുന്ന പ്രകടനവുമായി പ്രേക്ഷക മനസ്സിൽ ...